പാലിയേറ്റീവ്ദിന സന്ദേശറാലിയും കുടുംബസംഗമവും
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെയും തളിപ്പറമ്പ് ഗവ.താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഐ.എം.എയുടെ സഹകരണത്തോടെ പാലിയേറ്റീവ് ദിന സന്ദേശറാലിയും കുടുംബ സംഗമവും നടത്തി.
റാലിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായിയും കൗണ്‍സിര്‍മാരും പങ്കെടുത്തു.
മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്കൂളിലേയും സീതി സാഹിബ് ഹയര്‍ സെക്കന്റയി സ്കൂളിലെ ജെ ആര് സി വിദ്യാര്‍ത്ഥികളും ആശ വര്ക്കാര്മാരും ആരോഗ്യ പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു.
കുടുംബസംഗമം നഗരസഭാ വൈസ് ചെയര്മാന് കല്ലിന്ങ്കില് പത്മനാഭന്റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി.മുഹമ്മദ് നിസാര്‍, കെ.നബീസബീവി, പി.റജില, കെ.പി.കദീജ, കൊണ്‍സിലര്‍മാരായ സി.വി ഗിരീശന്, കൊടിയില്‍ സലീം, കെ.വത്സരാജന്‍, ഡോ.ജുനൈദ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ.അരുണ്‍ പാലിയേറ്റീവ് ദിന സന്ദേശം നല്കി. മസ്കുലര്‍ ഡിസ്ട്രോഫി മൂലം കൈകാല്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ജലി രോഗികളും ബന്ധുക്കളുമായി സംവാദിച്ചു.
നഗരസഭാ സൂപ്രണ്ട് സുരേഷ് കസ്തൂരി സ്വാഗതവും ജെ എച്ച് ഐ സജീവന് നന്ദിയും പറഞ്ഞു.