പാണപ്പുഴയില്‍ സൗജന്യ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.
പാണപ്പുഴ: വോളിബോള്‍ ഗ്രാമമായ പാണപ്പുഴയില്‍ റെഡ്സ്റ്റാര്‍ പാണപ്പുഴയുടെയും, ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ സമ്മര്‍ വെക്കേഷന് വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു.

കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി പരിശീലകരായ ഗോപി മുത്തത്ത്യനും, സഹപരിശീലകനായ അജയന് കാനായിക്കും നാടിന്റെ ആദരവും കോച്ചിങ് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള ജേഴ്സി പ്രകാശനവും വിതരണവും, കായിക പാഠ്യ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അനുമോദനവും സിപിഎം മാടായി ഏരിയാ സെക്രട്ടറി കെ.പദ്മനാഭന് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം കുട്ടികളാണ് പാണപ്പുഴ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വോളിബോള്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
കോച്ചിങ്ങ് ക്യാമ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ ക്യാമ്പില്‍ പരിശീലനം നല്‍കുന്നത് മുന്‍ വോളീബോള്‍ താരവും, വിമുക്തഭടനുമായ സി.അനിലും, മുന്‍ വോളിബോള്‍ താരം പി.ടി.വിനിലുമാണ്.
പ്രശസ്തരായ നിരവധി വോളീബോള്‍ താരങ്ങളെ സംഭാവന ചെയ്ത പാണപ്പുഴയില്‍ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുവാനുള്ള ഉദ്യമത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. കോച്ചിംഗില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാര വിതരണവും നടത്തുന്നുണ്ട്.
