പനീറിന് ചെറിയ വലിയ വീടായി-ഇനി സുഖമായി നിവര്ന്നുനില്ക്കാം.
തളിപ്പറമ്പ്: പനീറിന് ഇനി സുഖമായി നിവര്‍ന്നു നില്ക്കാം, നാട്ടുകാരുടെ നേതൃത്വത്തില്‍ പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് പനീറിന്റെ ദുരിത ജീവിതം ആദ്യമായി ജനശ്രദ്ധയിലെത്തിച്ചത്.
വയോധികനായ തമിഴ്നാട് സ്വദേശിക്കാണ് വര്‍ഷങ്ങളായി ഇദ്ദേഹം താമസിച്ചുവരുന്ന കുടിലിന് സമീപം പുതിയ ചെറിയ വീട് നിര്‍മ്മിച്ചത്.
കുറുമാത്തൂര്‍ എക്കോ വണ്‍ ഡയറി ഫുട്ബോള്‍ ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തകനായ മദന്ദേവിന്റെ നേതൃത്വത്തിലാണ് പുതിയ താമസസ്ഥലം ഒരുക്കിയത്.
കുറുമാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്, സ്ഥിരം സമിതി ചെയര്മാന് പി.ലക്ഷ്മണന് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
കുറുമാത്തൂര്‍ സ്വദേശിയും ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറിയുമായ കെ.കെ.രാജേഷ് പനീറിന്റെ ദുരിത ജീവിതം നേരിട്ട്
കാണാന്‍ ഇടവന്നതോടെയാണ് ഒന്ന് നിവര്ന്നുനില്ക്കാനുള്ള സൗകര്യങ്ങളോടെ കൊച്ചുവീട് ഒരുങ്ങുന്നതിലേക്ക് കാര്യങ്ങളെത്തിയത്.
ഏതായാലും കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പായി പുതിയ വീട്ടിലേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലാണ് പനീര്‍.