പത്മലോചനനോ അതോ ബാലകൃഷ്ണനോ-?പരിയാരത്ത് പ്രസിഡന്റ് സ്ഥാനം തീരുമാനമായില്ല-

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി സി.പി.എമ്മില്‍ മുറുമുറുപ്പ് ഉയരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ വെള്ളാവില്‍ നിന്ന് മല്‍സരിച്ച സി.ബാലകൃഷ്ണന്റെ  പേരിനായിരുന്നു സാധ്യത.

എന്നാല്‍ പരിയാരം വാര്‍ഡില്‍ വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ച ടി.വി.പത്മലോചനന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നതായാണ് വിവരം.

കഴിഞ്ഞ രണ്ട് തവണയും പ്രസിഡന്റ് സ്ഥാനം കുറ്റ്യേരി ലോക്കല്‍ കമ്മറ്റിയുടെ പരിധിയില്‍ നിന്ന് വിജയിച്ചവര്‍ക്കായിരുന്നു.

ഇത്തവണ പരിയാരം ലോക്കലിന് കീഴിലുള്ള പത്മലോചനനെ പ്രസിഡന്റ് ആക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

നേരത്തെ പരിയാരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള പത്മലോചനന്‍ ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെയാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായിരുന്ന പി.വി.സജീവനെ പരാജയപ്പെടുത്തിയത്.

പത്മലോചനനെ തന്നെ പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുന്നുണ്ട്.

ആര് പ്രസിഡന്റാവണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങല്‍ പറയുന്നത്.