പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

പരിയാരം:പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു.

പരിയാരം സന്‍സാര്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും കല്യാശ്ശേരി മുന്‍ എംഎല്‍എ ടി.വി.രാജേഷ് നിര്‍വ്വഹിച്ചു.

രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

ശ്രികാന്ത് പാണപ്പുഴ, ഒ.കെ.നാരായണന്‍ നമ്പൂതിരി, പ്രണവ് പെരുവാമ്പ, പപ്പന്‍ കുഞ്ഞിമംഗലം, ടി.ബാബു പഴയങ്ങാടി, ദിനേശന്‍ മറുവന്‍സ്, നജ്മുദ്ദീന്‍ പിലാത്തറ, രാജേഷ് എരിപുരം, ഭാസ്‌കരന്‍ വെള്ളൂര്‍, ഉമേഷ് ചെറുതാഴം, ബി.റഫീക്ക് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

സെക്രട്ടെറി ജയരാജ് മാതമംഗലം സ്വാഗതം പറഞ്ഞു.