പരിയാരം: പരിയാരത്ത് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നു, മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.വി.സജീവനെ മാറ്റണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെയാണ് പരിയാരം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പി.വി.സജീവന്‍ എകാധിപത്യപരമായിട്ടാണ് സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും
പത്ത് വര്‍ഷം തുടര്‍ച്ചയായി മെമ്പറായ സജീവന്‍ പരിയാരം വാര്‍ഡില്‍ നിന്നും വേറെ രൊളെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം ഉയര്‍ന്നപ്പോള്‍
അതൊന്നും വക വെക്കാതെ സ്ഥാനാര്‍ത്ഥി ആയതാണ് സജീവന്‍ പരാജയപ്പെടാന്‍ കാരണമെന്നും ഈ വിഭാഗം ആരോപിക്കുന്നു.
മണ്ഡലം പ്രസിഡന്റ് മല്‍സരിച്ചത് മറ്റ് വാര്‍ഡുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിജയ സാദ്ധ്യതകള്‍ക് മങ്ങലേല്‍പ്പിച്ചുവെന്നും കുറ്റ്യേരി വില്ലേജിലെ വാര്‍ഡുകളില്‍ പ്രസിഡന്റ് തിരിഞ്ഞു നോല്‍ക്കിയിട്ടില്ലെന്നും,
പനങ്ങാട്ടൂരില്‍ ബൂത്ത് ഏജന്റിനെ ഇരുത്താന്‍ സാധിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.
പനങ്ങാട്ടൂര്‍ വാര്‍ഡില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.വി.ശ്രീജക്ക് ബൂത്തിലിരിക്കാനോ വാര്‍ഡിലെ പ്രവര്‍ത്തനത്തിന് വേണ്ടിയോ മണ്ഡലം കമ്മറ്റിയുടെ ഭാഗത്ത് നിന്നും ഒരു സഹായവും ഉണ്ടായിട്ടില്ലെന്നും,
ഇത്തരം ഒരു മണ്ഡലം പ്രസിഡന്റിനെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നുമാണ് പരിയാരം മണ്ഡലത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പടുന്നത്.