ടീന്‍ കെയര്‍ മെഡിക്കല്‍ ക്യാമ്പുമായി പരിയാരം എന്‍.എസ്.എസിന്റെ ദിനാചരണം.

പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു.

പരിയാരം പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ കെ. അനില്‍ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ഓഫീസര്‍ സി.ഷീന സ്വാഗതം പറഞ്ഞു.

‘ടീന്‍ കെയര്‍’ എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പും നടത്തി.

ഇതിന്റെ ഭാഗമായി രക്ത ഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പ്, രക്ത ദാനസേന രൂപീകരണം, ഹെല്‍ത്ത് കാര്‍ഡ് വിതരണം, ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്, ബി എം.ഐ പരിശോധന എന്നിവ സംഘടിപ്പിച്ചു.

ഒക്ടോബര്‍ 15 ന് ജില്ലാ ആശുപത്രി ബ്ലഡ്ബാങ്കിലേക്ക് രക്തദാനം നടത്താനും തീരുമാനിച്ചു.

രക്ത പരിശോധനയില്‍ 206 പേര്‍ പങ്കെടുത്തു.

മെഡിക്കല്‍ ക്യാമ്പിന് എ.എസ്.ഷെമി, ടി.പ്രകാശന്‍, പി.ലീല, പി.ജയ എന്നിവര്‍ നേതൃത്വം നല്‍കി.