ഡോ.എസ്.ഗോപകുമാറിന് ദേശീയ അംഗീകാരം-
നാഗ്പൂര്‍: ഡോ.എസ്.ഗോപകുമാറിന് ദേശീയ അംഗീകാരം.
നാഷണല്‍ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ അസോസിയേഷന്‍ നാഗ്പൂര്‍ ഏര്‍പ്പെടുത്തിയ അമൃത് മഹോത്സവി സമ്മാന്‍
ധന്വന്തരി അവാര്‍ഡിന് പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ സൂപ്രണ്ടായ ഡോ. എസ്.ഗോപകുമാര്‍ അര്‍ഹനായി.
ആയുര്‍വേദ ശാസ്ത്ര പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.
നാഗ്പൂരില്‍ നടന്ന നാഷണല്‍ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ വച്ച് നാഷണല്‍
കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ (NCISM) ബോര്‍ഡ് ഓഫ് എത്തിക്‌സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ പ്രസിഡന്റ് ഡോ.രാകേഷ് ശര്‍മ്മ അവാര്‍ഡ് സമ്മാനിച്ചു.