ഡോ.പി.വി.മോഹനനെ ആദരിച്ചു.

 

തളിപ്പറമ്പ്: ഡോ.പി.വി.മോഹനനെ ആദരിച്ചു.
മൃഗസംരക്ഷണമേഖലയില്‍ നടത്തിയ വിജ്ഞാനവ്യാപന-സംരംഭകത്വ പ്രവര്‍ത്തനങ്ങളുടെ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് ആദരവ്.

സംസ്ഥാനത്തെ സീനിയര്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനസമ്മേളനത്തിലാണ് ആദരിച്ചത്.

മൃഗസംരക്ഷണമേഖലയില്‍ 30 ലധികംഗ്രന്ഥങ്ങളുടെ രചയിതാവാണ്. ആകാശവാണിയിലും ദൃശ്യമാധ്യമങ്ങളിലും നിരവധി കാര്‍ഷിക പരിപാടികളില്‍ പങ്കാളിയായി.

സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരത്തിലധികം സംരംഭകത്യ പരിശീലനപരിപാടികള്‍ നടത്തിയിട്ടുണ്ട്.

ഇതിലൂടെ സംസ്ഥാനത്ത് മൃഗസംരക്ഷണമേഖലയില്‍ നിരവധി സംരംഭങ്ങള്‍ വരാന്‍ കാരണമായി.സംസ്ഥാനത്ത് അറവ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസകരിക്കുന്നതിനു് സ്വകാര്യ സംരംഭകരുടെ സഹായത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു.

രാജ്യത്തെ ആദ്യഅറവ്മാലിന്യമുക്ത സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു.

അഞ്ച് ജില്ലകളിലെ ഡി.എല്‍.എഫ്.എം.സി മെമ്പറായി സേവനം നല്‍കുന്നുണ്ട്.

പൂട്ടിക്കിടന്ന അറവ്ശാലകള്‍ നവീകരിക്കുന്നതിനും,പുതിയവ നിര്‍മ്മിക്കുന്നതിനും വിശദമായ പദ്ധതിരേഖകള്‍ സംസ്ഥാന ഗവര്‍മ്മെണ്ടിന് വേണ്ടി തയ്യാറാക്കിനല്‍കി.

പൂട്ടിക്കിടന്ന തിരുവനന്തപുരം കോര്‍പറേഷനിലെ അറവുശാലയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കിയതും ഡോ.മോഹനനാണ്.

കക്കാട് പുഴയിലെ മലിനീകരണത്തിനെതിരായി ഫോട്ടോഗ്രാഫിയിലൂടെ ബോധവല്‍ക്കരണംനടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

മൃഗസംരംക്ഷണ വിഷയങ്ങളെ സംബന്ധിച്ച് 250 ലധികം ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

സര്‍വീസ് കാലയളവില്‍ രണ്ടു തവണ ഗുഡ്സര്‍വ്വീസ് എന്‍ട്രിയും, 2003 ല്‍ കര്‍ഷകമിത്ര അവാര്‍ഡും 2011 ല്‍ കര്‍ഷകഭാരതി അവാര്‍ഡും ലഭിച്ചു.

അറിയപ്പെടുന്ന വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഡോ.മോഹനന്‍. ക്ഷീരവികസന വകുപ്പില്‍നിന്ന് ഡെപൂട്ടിഡയറക്ടറായി വിരമിച്ച രാജശ്രീ കെ മേനോന്‍ ആണ് ഭാര്യ.ഡോ.അക്ഷയ്,ഡോ.അശ്വനി എന്നിവര്‍മക്കള്‍.