മാലമോഷ്ടാവിനെ പിടിക്കാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം.
തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച മാലപൊട്ടിക്കല്‍ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
തളിപ്പമ്പ് ഡിവൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരക്കും അഞ്ചരക്കും ഇടയിലാണ് നാടിനെ ഞെട്ടിച്ച പിടിച്ചുപറി നടന്നത്.
ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകളാണ് സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്തത്.
വൈകുന്നേരം 04.30 മണിയോടെ വടക്കാഞ്ചേരിയില്‍ അടുക്കം എന്ന സ്ഥലത്ത് വെച്ച് എളമ്പിലാന്‍തട്ട വീട്ടില്‍ ശാന്ത(50)ന്റെ മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ചെടുത്ത മോഷ്ടാവ്
വൈകുന്നേരം 05.00 മണിയോടെ പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ച് പാലകുളങ്ങര കൃഷ്ണകമല്‍ ഹൗസില്‍ ഉമാ നാരായണന്‍(57) എന്നവരുടെ മുന്നു പവന്‍ മാലയും
05.20 മണിയോടെ കീഴാറ്റൂര്‍ വെച്ച് മൊട്ടമ്മല്‍ വീട്ടില്‍ ജയമാലിനി എന്നിവരുടെ രണ്ട് പവന്‍ മാലയും പൊട്ടിച്ചു.
ചുവന്ന സ്‌കൂട്ടിയില്‍ വന്നയാളാണ് മാല പൊട്ടിച്ചതെന്ന് സ്ത്രീകള്‍ പറഞ്ഞു. പോലീസ് സി.സി.ടി.വി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
ചില നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.
ചുവപ്പുകളര്‍ സ്‌കൂട്ടറുകള്‍ വാങ്ങിയവരെക്ംകുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ശാന്തയുടെയും ഉമാനാരായണന്റെയും മാലകള്‍ പിന്നിലൂടെവന്നാണ് പൊട്ടിച്ചതെങ്കില്‍ മുന്നിലൂടെ വന്നാണ് കീഴാറ്റൂരിലെ ജയമാലിനിയുടെ മാല കവര്‍ന്നത