പരിയാരം എന്‍.എസ്.എസ്. ഓണാഘോഷം ഹോപ്പില്‍

പിലാത്തറ: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹോപ്പ് പുനരധിവാസ കേന്ദ്രത്തില്‍ ഓണാഘോഷം നടത്തി.

പൂക്കളം, അന്തേവാസികളുടേയും എന്‍ എസ് എസ് വളണ്ടിയര്‍മാരുടെയും വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവയുമുണ്ടായി.

ഹോപ്പ്, ആര്‍ച്ച് കൈറ്റ്‌സ്, പരിയാരം എന്‍ എസ് എസ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തില്‍
നട്ടുവളര്‍ത്തിയ ചെണ്ടുമല്ലി വിളവെടുപ്പും നടത്തുകയും ഈ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം നിര്‍മിക്കുകയും ചെയ്തു.

ചടങ്ങില്‍ ഹോപ്പ് ഡയരക്ടര്‍ കെ. എസ്.ജയമോഹന്‍, പ്രോഗ്രാം ഓഫീസര്‍ സി.ഷീന, പി.അജീഷ്, ആര്‍.പ്രസാദ്, ടി.പ്രകാശന്‍, ഷനില്‍ എന്നിവര്‍ സംസാരിച്ചു.

വളണ്ടിയര്‍മാരായ തോമസ്, നയന, ദേവിക, റിഥ, മീര, അഞ്ജലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.