പരിയാരം എന്‍.എസ്.എസ് ജലസംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.
പരിയാരം:ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കെ.കെ.എന്‍ പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂനിറ്റ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

അമൃത് മിഷന് പദ്ധതിയുമായി ഒത്തുചേര്‍ന്ന് പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, പയ്യന്നൂര്‍ ഗവ.ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ ജലസംരക്ഷണം ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒപ്പുശേഖരണവും സംഘടിപ്പിച്ചു.
എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഒരുക്കിയ തെരുവുനാടകം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.ബാലന് പരിപാടികളുടെ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന് മണിയറ അധ്യക്ഷത വഹിച്ചു. വി.എച്ച.എസ.ഇ പയ്യന്നൂര്‍ മേഖല അസി.ഡയറക്ടര്‍ ഇ.ആര്.ഉദയകുമാരി ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.ഷീന അമൃത്മിഷനുമായി ചേര്‍ന്നു കൊണ്ട് നഗരപ്രദേശങ്ങളിലെ ദ്രവമാലിന്യ നിര്‍മാര്‍ജന രംഗത്ത് തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് പദ്ധതിരേഖ
അവതരിപ്പിച്ചു.
പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രൂപ ജലസംരക്ഷണ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
വി.വിവേക്, പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പള്‍ വേണുഗോപാലന്‍, ഓമന, പി.ടി.എ പ്രസിഡന്റ് കെ.സതീശന് എന്നിവര്‍ പ്രസംഗിച്ചു.
