പരിയാരം പ്രസ്‌ക്ലബ്ബ് നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം: എം.വിജിന്‍ എം.എല്‍.എ.

പരിയാരം: മാധ്യമപ്രവര്‍ത്തനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് പരിയാരം പ്രസ് ക്ലബ്ബ് കാഴ്ച്ചവെക്കുന്നതെന്നും, ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് കൂടി കടന്നു വരാനുള്ള പ്രസ് ക്ലബ്ബിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും എം.വിജിന്‍ എം.എല്‍.എ.

പരിയാരം പ്രസ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ്, സാന്ത്വനം സെന്റര്‍ ഡയരക്ടര്‍ റഫീഖ് അമാനി തട്ടുമ്മല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയെ ചടങ്ങില്‍ വെച്ച് എം.എല്‍.എ.ആദരിച്ചു.

പരിയാരം പ്രസ്‌ക്ലബ്ബ് പുതുതായി ആരംഭിക്കുന്ന പരിയാരം പ്രസ് ചാരിറ്റി ട്രസ്റ്റിന്റെ(പി.പി.സി.ടി)ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു.

എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, ഗ്രാമപഞ്ചായത്തംഗം പി.വി.സജീവന്‍, അനില്‍ പുതിയവീട്ടില്‍, അജ്മല്‍ തളിപ്പറമ്പ്, പ്രണവ് പെരുവാമ്പ, ടി.ബാബു പഴയങ്ങാടി, ഭാസ്‌ക്കരന്‍ വെള്ളൂര്‍, ശ്രീകാന്ത് പാണപ്പുഴ, കെ.പി.ഷനില്‍, കെ.ദാമോദരന്‍, രാജേഷ് പഴയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടെറി  ജയരാജ് മാതമംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് പപ്പന്‍ കുഞ്ഞിമംഗലം നന്ദിയും പറഞ്ഞു.