പരിയാരം പ്രസ്ക്ലബ്ബ്-ടി.വി.പത്മനാഭന്(പ്രസിഡന്റ്), ജയരാജ് മാതമംഗലം(സെക്രട്ടറി),ഒ.കെ.നാരായണന് നമ്പൂതിരി(ട്രഷറര്‍)
പരിയാരം: പരിയാരത്ത് പുതിയ ബസ്റ്റാന്റ്-കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കണമെന്നും, രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ഔഷധി മേഖലാകേന്ദ്രവും ഉള്‍പ്പെടുന്ന പ്രദേശത്ത്

അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക ടൗണ്‍ഷിപ്പിന് രൂപം നല്‍കണമെന്നും പരിയാരം പ്രസ്ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, ഗവ.ആയുര്‍വേദ് കോളേജ് പരിസരങ്ങളില്‍ അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്താത്തത് ജനങ്ങള്‍ക്ക് വലിയ
ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി.വി.പത്മനാഭന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയരാജ് മാതമംഗലം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാഘവന് കടന്നപ്പള്ളി, ഒ.കെ.നാരായണന് നമ്പൂതിരി, ശ്രീകാന്ത് അഹാന് പാണപ്പുഴ എം.വി.വേണുഗോപാലന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി രാഘവന് കടന്നപ്പള്ളി(രക്ഷാധികാരി),
ടി.വി.പത്മനാഭന് മാസ്റ്റര്‍(ദേശാഭിമാനി-പ്രസിഡന്റ്),
പപ്പന് കുഞ്ഞിമംഗലം(ജനയുഗം), എം.വി.വേണുഗോപാലന്‍(ഫ്രീലാന്‍സര്‍)(വൈസ്.പ്രസിഡന്റുമാര്‍),
ജയരാജ് മാതമംഗലം(മലയാള മനോരമ-സെക്രട്ടറി),
പ്രണവ് പെരുവാമ്പ(നെറ്റ്വര്‍ക്ക് ചാനല്‍), ശ്രീകാന്ത് അഹാന് പാണപ്പുഴ(മാതമംഗലം ന്യൂസ്-ജോ.സെക്രട്ടറിമാര്‍),
ഒ.കെ.നാരായണന് നമ്പൂതിരി(മാതൃഭൂമി-ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
