പരിയാരം ഗവ.മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂള്‍ പുതിയ കെട്ടിടം ശിലാസ്ഥാപനം ജൂണ്‍-8 ന്.
പരിയാരം: ഗവ.മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂളിന് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ജൂണ്‍-8 ന് നടക്കും.

എം.വിജിന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2019 ല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ അതിന്റെ ഭാഗമായിട്ടാണ് മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂളും ഏറ്റെടുത്തത്.
എന്നാല്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടികളൊന്നും ഉണ്ടായില്ല.
സ്‌ക്കൂള്‍ പി.ടി.എയും അധ്യാപകരും എം.എല്‍.എക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടനിര്‍മ്മാണത്തിന് പണം അനുവദിച്ചത്.
8 ന് രാവിലെ 11 ന് എം.വിജിന്‍ എം.എല്‍.എ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിക്കും. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി.ഐ.വല്‍സല ടീച്ചര്‍, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ വി.എ.കോമളവല്ലി,
മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.ദാമോദരന്‍, കെ.പത്മനാഭന്‍, പി.ടി.എ പ്രസിഡന്റ് ടി.മനോഹരന്‍, എസ്.എം.സി ചെയര്‍മാന്‍ പി.ആര്‍.ജിജേഷ്, വികസനസമിതി ചെയര്‍മാന്‍ കെ.അശോകന്‍, മദര്‍ പിടിഎ പ്രസിഡന്റ് ബിജി ദിലീപ്, ബി.അബ്ദുള്ള, കെ.പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിക്കും. ഹെഡ്മിസ്ട്രസ് എന്‍.എം.സുഗുണ സ്വാഗതവും സി.സന്തോഷ്‌കുമാര്‍ നന്ദിയും പറയും.
എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ടി.മനോഹരന്‍, പി.ആര്‍.ജിജേഷ്, എന്‍.എ വിദ്യാധരന്‍, എന്‍.എം.സുഗുണ, കെ.കെ.ഹേമലത, കെ.പി.ലേഖ, സി.സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
