അച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ അനുസ്മരണം

പയ്യന്നൂര്‍: പ്രമുഖ ജ്യോതിഷ-സംസ്‌കൃത പണ്ഡിതനായിരുന്ന അച്ചംവീട്ടില്‍ നാരായണ പൊതുവാളിന്റെ (അച്ചംവീട്ടില്‍ എഴുത്തച്ഛന്‍)

പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങ് പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്‌കൂളിലെ അച്ചംവീട്ടില്‍ എഴുത്തച്ഛന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു.

കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

ജ്യോതിഷ രംഗത്തിന് നാരായണ പൊതുവാള്‍ നല്‍കിയ അതുല്യമായ സംഭാവനകളെ ചടങ്ങില്‍ അനുസ്മരിച്ചു.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

അവധൂതാശ്രമം സ്വാമിജി സാധു വിനോദന്‍ അനുഗ്രഹപ്രഭാഷണം നടത്തി.

കര്‍ണാടക മുന്‍ മന്ത്രി ബി.രമാനാഥ്‌റായ്, കെ.മോഹനചന്ദ്രന്‍ നമ്പ്യാര്‍, ടി.കെ.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

അഡ്വ. കെ.കെ.ശ്രീധരന്‍, ഡോ.കെ.കെ ശ്രീനിവാസന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഡോ.കെ.കെ സോമശേഖരന്‍ സ്വാഗതവും ഡോ.കെ.കെ.ശിവദാസന്‍ നന്ദിയും രേഖപ്പെടുത്തി.

സാമൂഹിക-സാംസ്‌കാരിക-ജ്യോതിഷ രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.