പയ്യന്നൂര്‍ നഗരസഭയുടെ ഓണം-പരമ്പരാഗത കാര്‍ഷീക വ്യവസായ ചന്ത ആഗസ്ത് 26 ന് ആരംഭിക്കും.
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ വാര്‍ഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഓണം-പരമ്പരാഗത കാര്‍ഷീക വ്യവസായചന്ത 26 ന് പയ്യന്നൂര്‍ ഷേണായ് സ്ക്വയറില്‍ ആരംഭിക്കും.

രാവിലെ 10 ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയില്‍ ടി.ഐ.മധുസൂദനന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 ന് നഗരസഭ ഓഫീസ് പരിസരത്ത് നിന്ന് വിളംബര ഘോഷയാത്രയും നടക്കും.
നഗരസഭയുടെയും, കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ചന്തയിലൂടെ കഴിഞ്ഞ വര്‍ഷം 75 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മേളയിലൂടെയുള്ള വിറ്റുവരവില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നഗരസഭയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കമനീയമായ കൈത്തറി, ഖാദി, കുടുംബശ്രീ, ചെറുകിട-ഗ്രാമ, കുടില്‍-പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ നേരിട്ട് തന്നെ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് ചന്തയിലൂടെ കഴിയുമെന്ന് നഗരസഭാ ചെയര്പേഴ്സന് കെ.വി.ലളിത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പൊതുവിപണിയിലെ വിലക്കയറ്റം ലഘൂകരിക്കുന്നതിന് ഇത്തരം മേളയിലൂടെ സാധിക്കും.
പരമ്പരാഗത വ്യവസായ യൂനിറ്റുകള്‍ക്ക് അവയുടെ ഉല്പന്നങ്ങള് വിറ്റഴിക്കാനും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വേദി ഒരുക്കുക എന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
നഗരസഭ ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വൈസ് ചെയര്മാന് പി.വി.കുഞ്ഞപ്പന്, സ്ഥിരം സമിതി അംഗങ്ങളായ സി.ജയ, വി.ബാലന്, ടി.വിശ്വനാഥന്, വി.വി.സജിത, ടി.പി.സമീറ, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.പി.ലീല, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, വ്യവസായ ഓഫീസര്‍ ടി.ലിജി, കോ-ഓര്‍ഡിനേറ്റര്‍ എം.രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
