പേന വിയര്‍ത്ത നേരം-എസ്.ഐയുടെ കോവിഡ് കാല അനുഭവങ്ങള്‍-ഡി.ജി.പി.ബി.സന്ധ്യ പ്രകാശനം ചെയ്യും.
പരിയാരം: എസ്.ഐ രചിച്ച കോവിഡ് കാല ഡ്യൂട്ടി അനുഭവങ്ങള്‍-പേന വിയര്‍ത്ത നേരം-ഫയര്‍ഫോഴ്‌സ് മേധാവിയും ഡി.ജി.പിയുമായ ബി.സന്ധ്യ പ്രകാശനം ചെയ്യും.
ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ കെ.വി.രഘുനാഥാണ് തന്റെ കോവിഡ് കാലത്തെ ഡ്യൂട്ടി അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കിയത്.
ജൂണ്‍ 5 ന് ഞായറാഴ്ച്ച രാവിലെ 10 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ ഗവ.നേഴ്‌സിങ്ങ് കോളേജ് ഓഡിറ്റോറിയത്തിലാണ് പ്രകാശനപരിപാടി നടക്കുന്നത്.
മെഡിക്കല്‍ കോളേജ് നേഴ്‌സിങ്ങ് സൂപ്രണ്ട് പി.കെ.ഗീത പുസ്തകം ഏറ്റുവാങ്ങും.
കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രിന്‍സ് ഏബ്രഹം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
എഴുത്തുകാരന്‍ നാരായണന്‍ കാവുമ്പായി പുസ്തകം പരിചയപ്പെടുത്തും.
കണ്ണൂര്‍ സിറ്റി അഡീ.പോലീസ് സൂപ്രണ്ട് പി.പി.സദാനന്ദന്‍, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, കേരളാ ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി.എന്‍.ജോസഫ്, ജയദേവന്‍ കരിവെള്ളൂര്‍,
കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.അനീഷ്, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ സെക്രട്ടെറി കെ.പ്രിയേഷ് എന്നിവര്‍ പ്രസംഗിക്കും.
കെ.വി.രഘുനാഥന്‍ മറുപടി പ്രസംഗം നടത്തും. സംഘാടക സമിതി കണ്‍വീനര്‍ പരിയാരം എസ്.എച്ച്.ഒ കെ.വി.ബാബു സ്വാഗതവും ചെയര്‍മാന്‍ ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ ഇ.പി.സുരേശന്‍ നന്ദിയും പറയും.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പോലീസ് ഓഫീസര്‍ തന്റെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
