രാഷ്ട്രീയ, മതസ്പര്‍ദ്ധകള്‍ അവസാനിപ്പിക്കണം-പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ്
തളിപ്പറമ്പ്: കേവലം രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടേയും മതപരമായ വേര്‍തിരിവുകളുടേയും പേരില്‍ ജനങ്ങള്‍
തമ്മിലടിക്കുന്നത് വേദനാജനകമാണന്നും രാഷ്ട്രീയ സാമൂദായിക നേതൃത്വങ്ങള്‍ ആത്മസംയമനം പാലിച്ചു കൊണ്ട് കേരളത്തില്‍
സമാധാന അന്തരീഷം സൃഷ്ടിക്കുവാന്‍ എല്ലാവരും സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും സമാധാനത്തിനു
വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച്
വര്‍ഷങ്ങളായി ജാതീയവും മതപരവുമായ വേര്‍തിരിവ് വര്‍ദ്ധിപ്പിക്കുന്നതിന് ചില കോണുകളില്‍ നിന്ന് ശ്രമം ഉണ്ടാകുന്നതില്‍
യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. രാഷ്ട്രീയ മത വിദ്വേഷം വളര്‍ത്തുന്ന സാഹചര്യങ്ങളില്‍ പോലീസിന്റെ ശക്തമായ
ഇടപെടലുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കലാലയ സംഘട്ടനത്തില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍
ധീരജിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ദുഃഖം അറിയിച്ച ശേഷം തളിപ്പറമ്പില്‍ ചേര്‍ന്ന യോഗമാണ് ശക്തമായ ഇടപെടലുകള്‍
സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തിയത്. ചെയര്‍മാന്‍ ഫാ: സ്‌കറിയ കല്ലൂര്‍ ഉല്‍ഘാടനം
ചെയ്തു. യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സതീശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ ഹരിദാസ്
മംഗലശ്ശേരി, കാരയില്‍ സുകുമാരന്‍ , ഡോ.പി. ലക്ഷ്മണന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്, ഭാരവാഹികളായ ഷമീല്‍
ഇഞ്ചിക്കല്‍, സജീവന്‍ മാണിയത്ത്, എം.മനോറാണി, സിസ്റ്റര്‍ കരോലീന്‍, ഫാ.നിഥിന്‍, ടി.എസ്.ജയിംസ് എന്നിവര്‍ സംസാരിച്ചു.
