വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ കണ്‍വെന്‍ഷന്‍-
തളിപ്പറമ്പ്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കൂര്‍ ബ്രാഞ്ചുകള്‍ സംയുക്തമായി തളിപ്പറമ്പ് എന്‍.ജി.ഒ ഹാളില്‍ സംഘടിപ്പിച്ച മേഖല കണ്‍വെന്‍ഷന്‍ എല്‍.ഐ സി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി പി.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.

ടി രമേശന്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ 2022 ഫെബ്രുവരി 10 ന് നടക്കുന്ന ഹിതപരിശോധനയുടെ ഭാഗമായാണ് മേഖല തലത്തില്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.
ജീവനക്കാരുടെ സേവനവേതന വിഷയങ്ങളിലും സ്ഥാപനനിലനില്‍പ്പിനും വേണ്ടി എല്ലാ കാലത്തും പ്രവര്‍ത്തിച്ച യൂണിയന്‍ അതോറിറ്റിയിലെ മറ്റു സംഘടനയെക്കാള്‍ ബഹുദൂരം മുന്നിലാണ്.
കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വോട്ട് നേടി അതോറിറ്റിയിലെ ഏറ്റവും വലിയ സംഘടനയായി മാറാന്‍ യൂണിയനു കഴിയണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
ഫെബ്രുവരി 23, 24 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കില്‍ മുടങ്ങാതെ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി രമണി, ജില്ലാ സെക്രട്ടറി എം.വി.സഹദേവന്‍, ജില്ലാ പ്രസിഡന്റ് കെ.കെ.സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍.കെ. റീജ, ജില്ലാ വൈസ് പ്രസിഡന്റുമാരായ മോഹനന്‍ എടയത്ത്, കെ.ബിജു എന്നിവര്‍ സംസാരിച്ചു.
