കിണറില്‍ അകപ്പെട്ട പശുവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ പെരിങ്ങോം അഗ്നിശമനസേന രക്ഷപ്പെടുത്തി.

പെരിങ്ങോം വേട്ടുവക്കുന്ന് എന്ന സ്ഥലത്ത് 60 അടി താഴ്ചയുള്ള കിണറില്‍ വീണ കെ.പി.ആമിനയുടെ പശുവിനെയാണ് സേന രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ കെ.വി.വിപിന്‍ കിണറില്‍ ഇറങ്ങി.

ഇ.ശശിധരന്‍, പി.വി ബിനോയ്, ഐ.ഷാജീവ്, പി.എ അനൂപ്, എ.രാമകൃഷ്ണന്‍, പി.സി.മാത്യു, പി.എം.ജോസഫ്, കെ.ദിനേശന്‍,

പി.എം മജീദ്, പി.എന്‍ ഓമന എന്നിവരും സിവില്‍ ഡിഫന്‍സ് അംഗം പ്രശാന്തും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.