മഴവെള്ളച്ചാലില്‍ കുടുങ്ങിയ പശുവിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പെരിങ്ങോം: മഴവെള്ളം കുത്തിയൊഴുകിയ ചാലില്‍ കുടുങ്ങിയ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപ്പൊയിലില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

പുത്തന്‍പുരയില്‍ പ്രസന്ന എന്നവരുടെ 3 വയസ്സായ പശുവാണ് മഴ വെള്ളം ഒഴുകിപ്പോകുന്ന ചാലില്‍ വീണ് കുടുങ്ങിയത്.

പെരിങ്ങോം അഗ്‌നി രക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.

സേനാ അംഗങ്ങളായ സി.ശശിധരന്‍, പി.വി.ലതേഷ്, പി.കെ.സുനില്‍, പി.രാഗേഷ്, പി.വി.ഷൈജു, കെ സജീവ്, ജോര്‍ജ്ജ് ജോസഫ്, പി.എം.ജോസഫ്, കെ. ദിനേശന്‍, വി.എന്‍.രവീന്ദ്രന്‍, പി.വി. സദാനന്ദന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.