പെരുഞ്ചെല്ലൂര്‍ സംഗീതസഭ- 61-ാമത് സംഗീതകച്ചേരി നവംബര്‍-27 ന്

പരിയാരം: ഏഴുവര്‍ഷത്തിനിടയില്‍ അറുപത് സംഗീത കച്ചേരികള്‍ സംഘടിപ്പിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ. അറുപത്തിയൊന്നാമത് കച്ചേരി നവംബര്‍-27 ന് വൈകുന്നേരം ആറിന് ശ്രീ പി.നീലകണ്ഠയ്യര്‍ സ്മാകര ഹാളില്‍ നടക്കും.

പ്രിന്‍സ് രാമവര്‍മ്മ തമ്പുരാനാണ് കച്ചേരി അവതരിപ്പിക്കുന്നതെന്ന് സംഗീതസഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.

പരിയാരം പ്രസ്‌ക്ലബ്ബ് ഗോള്‍ഡന്‍ ഗ്രെയിന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത  വഹിച്ചു.

സെക്രട്ടെറി ജയരാജ് മാതമംഗലം സ്വാഗതവും ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

ആവണീശ്വരം എസ്.ആര്‍. വിനു വയലിനും ചെങ്ങളം എം.എസ്.സിനേഷ്‌കുമാര്‍ മൃദംഗവും പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് മുഖര്‍ശംഖും വായിക്കും.

സംഗീതസഭ സ്ഥാപിച്ചിട്ട് ഏഴ് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ രണ്ട് വര്‍ഷം കോവിഡ് രോഗഭീതി കാരണം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നില്ല.

ഇന്ത്യയിലെ പ്രമുഖരായ എല്ലാ സംഗീതജ്ഞരും പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ പാടാന്‍ എത്തിയിരുന്നു.

മികച്ച ശബ്ദസംവിധാനവും മാധ്യമങ്ങളുടെ മികച്ച പിന്തുണയും സംഗീതാസ്വാദനത്തില്‍ മികവുപുലര്‍ത്തുന്ന

സദസുമാണ് സംഗീതരംഗത്തെ മഹാപ്രതിഭകള്‍ പെരുഞ്ചെല്ലൂരില്‍ പാടാന്‍ എത്തുന്നതിന് പിറകിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു.