പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.
തളിപ്പറമ്പ്: എക്‌സിക്യുട്ടീവ് എക്‌സപ്രസില്‍ ഇന്നലെ രാത്രി നടന്ന പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥ പട്ടുവം നീലിമ വീട്ടില്‍ റൂബി(52) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബേണ്‍ വാര്‍ഡില്‍ ചികില്‍സയിലാണ്.
ഡോ.എം.ദീപപ്രകാശിന്റെ ഭാര്യയായ ഇവര്‍ കഴിഞ്ഞ ദിവസം ഒരു പരിശീനത്തിനായാണ് കോഴിക്കോടേക്ക്‌പോയത്.
പരിക്കേറ്റ പി.ജ്യോതീന്ദ്രനാഥ് കെ.എസ്.ഇ.ബി തളിപ്പറമ്പ് സെക്ഷനില്‍ അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയറാണ്.
ഇദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
തീകൊടുത്ത് രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈക്കിലാണ് ആക്രമി രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.
അക്രമി രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നിരവധി ദുരൂഹതകള്‍ ഉള്ളതായി പോലീസ് പറയുന്നു.