ഇന്ധന നികുതി കൊള്ളക്കെതിരെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധം
തളിപ്പറമ്പ: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഇന്ധന നികുതികൊള്ളക്കെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരെയും മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും ടൗണ്‍ സ്ക്വയറില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൊടിയില്‍ സലീമി ന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.പി.എ.റഹീം ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാല്‍, യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുബൈര്‍, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.സി.നസീര്‍,
കെ.വി.അബൂബക്കര്‍ ഹാജി, ഉസ്മാന് കൊമ്മച്ചി, എസ്.ആലി, നാസര്‍ ഹൈവേ, സഫ്വാന് കുറ്റിക്കോല്‍, പി.എ.വി.ഷഫീഖ്, എ.പി.അബ്ദുള്‍ ഖാദര്‍, കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
പി.പി.മുഹമ്മദ് നിസാര്‍ സ്വാഗതവും സി.പി.ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.
