പി.ഗിരീഷ്‌കുമാര്‍ ടി.ടി.കെ. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍.
തളിപ്പറമ്പ്: ടി ടി കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ആയി മലബാര്‍ ദേവസ്വം ബോഡ് അസി: കമ്മീഷണര്‍ പി.ഗിരീഷ് കുമാര്‍ ഇന്ന് രാവിലെ 10 മണിക്ക് ചുമതല ഏറ്റെടുത്തു.

എക്‌സിക്യുട്ടീവ് ഓഫീസര്‍ തസ്തികയില്‍ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ടി ടി കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയില്‍പ്പെട്ട
സി പി എം പ്രവര്‍ത്തകര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ദേവസ്വം സര്‍വ്വീസില്‍ ജൂനിയറായ വ്യക്തിയെ നിയമിച്ചത് മൂലം ബേങ്ക് ഇടപാടുകള്‍ സ്തംഭിക്കുകയും ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങുകയും ചെയ്തതോടെ ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘടനകള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുകയും
വിഷയം ഹൈക്കോടതി മുബാകെ എത്തുകയും ചെയ്തതോടെയാണ് മലബാര്‍ ദേവസ്വം കമ്മീഷണര്‍ നിലവില്‍ ദേവസ്വം ക്ഷേമനിധി സെക്രട്ടറിയായ
അസി: കമ്മീഷണര്‍ കോഴിക്കോട് സ്വദേശിയായ പി.ഗിരീഷ് കുമാറിനെ ടി ടി കെ ദേവസ്വത്തില്‍ പുതിയ എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ചിട്ടുളളത്. അസി.കമ്മീഷണര്‍ പ്രദീപും ഇദ്ദേഹത്തിന്റെ ചുമതലയേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
