കൊളച്ചേരി പി.എച്ച്.സി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ബി.ജെ.പി.

ചേലേരി: കാറാട്ട് പ്രവര്‍ത്തിക്കുന്ന കൊളച്ചേരി പി.എച്ച്.സിയില്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് രോഗികള്‍ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായതില്‍ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ശക്തമായി പതിഷേധിച്ചു.

ഹെല്‍ത്ത് സെന്ററിലെ ബയോ കെമിസ്ട്രി അനലൈസര്‍ പ്രവര്‍ത്തന രഹിതയായിട്ട് മാസങ്ങള്‍ കഴിഞ്ഞു.

ഇതു മൂലം രക്തപരിശോധനയ്ക്കും മറ്റ് ലാബ് ടെസ്റ്റുകള്‍ക്കും എത്തുന്ന രോഗികള്‍ സ്വകാര്യ ലാബുകളേ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ബ്ലഡ് ഷുഗര്‍ പോലും പരിശോധിക്കുന്നത് നിലച്ചിട്ട് മാസങ്ങളായി. പുതിയ ബയോകെമിസ്ട്രി അനലൈസര്‍ വാങ്ങുന്നതിനുള്ള ഫണ്ട് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെകൈവശം ഉള്ളപ്പോള്‍ ഈ നടപടി സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന സംശയവും ഉയര്‍ത്തിയിട്ടുണ്ട്.

മൂന്ന് ഡോക്ടര്‍മാരുള്ള ഈ ഹോസ്പിറ്റലില്‍ മിക്ക ദിവസവും ഉച്ച കഴിഞ്ഞ് ഒ.പി.യില്‍ ഡോക്ടര്‍മാരുടെ സേവനമില്ല.

സ്വന്തം സൗകര്യമനുസരിച്ച് ഡോക്ടര്‍മാര്‍ സമയക്രമം തിരഞ്ഞെടുക്കുന്നത് കൊണ്ടാണ് ഇത്തരം ദുരവസ്ഥ ഉണ്ടാകുന്നത്.

ഈ അവസ്ഥ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ ബി.ജെപി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു.

യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിസന്റ് ഇ.പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജന. സെക്രട്ടറി പി.വി.ദേവരാജന്‍, വാര്‍ഡ് മെമ്പര്‍ വി.വി.ഗീത, മുന്‍ വാര്‍ഡ് മെമ്പര്‍ കെ.പി.ചന്ദ്രഭാനു, പി.വി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.