വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് കേരളത്തിന്റെ നടുവൊടിക്കും: കെ.എസ്.റിയാസ്
തളിപ്പറമ്പ്: കേരള വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കിയ ചാര്‍ജ് വര്‍ദ്ധന ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ജീവിതത്തെയും ബാധിക്കും ദേഷകരമായി ബാധിക്കുമെന്ന് തളിപ്പറമ്പ് മര്‍ച്ന്റ്‌സ് അസോസാസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്.
നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭക്ഷണം-വൈദ്യുതി-പാര്‍പ്പിടം-ഉപജീവനം എന്നീ മേഖലകളില്‍ സര്‍ക്കാറുകള്‍ മത്സരിച്ച് ആനുകൂല്യം നല്‍കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ അത്യാവശ്യ സേവനമേഖലകളില്‍ വിലവര്‍ധനവും സ്വകാര്യവല്‍ക്കരണവും നടത്തുന്നത് കേരളത്തില്‍ വികസന മുരടിപ്പുണ്ടാവുകയും വളര്‍ച്ച ഇല്ലാതാവുകയുംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കെഎസ്ഇബിയുടെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ സംസ്ഥാനത്തിലുടനീളം പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എസ്.റിയാസ്.
തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്റെ കീഴില്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ അസോസിയേഷന്‍ ജന.സെക്രട്ടറി വി താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ കെ.അയ്യൂബ്, കെ.പി.മുസ്തഫ ആല്‍ഫ, സി.പി. ഷൗക്കത്തലി, സെക്രട്ടറിമാരായ കെ. കെ.നാസര്‍, സി.ടി. അഷ്‌റഫ്, അലി ആല്‍പി, യൂത്ത് വിങ് ജില്ലാ സെക്രട്ടറി കെ ഷമീര്‍ സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ പി.കെ. നിസാര്‍, വാഹിദ് പനാമ, പി.പി.ഷാഫി എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.വി.ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു