പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലൈ 10-ന് തളിപ്പറമ്പില്‍
തളിപ്പറമ്പ്: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചിയും തളിപ്പറമ്പ് പ്രസ്‌ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലായ്-10-ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് തളിപ്പറമ്പ് ഹോട്ടല്‍ ഹൊറൈസണില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ പത്മശ്രീ ജേതാവ് ഇ.പി.നാരായണ പെരുവണ്ണാനെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.ബി.പരമേശ്വരനെയും ആദരിക്കും.
പി.ഐ.ബി അഡീ. ഡയരക്ടര്‍ വി.പളനിചാമി അധ്യക്ഷത വഹിക്കും.
എം.കെ.മനോഹരന്‍ മുഖ്യപ്രഭാഷണം നടത്തും.
പി.ഐ.ബി മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ കെ.വൈ.ശ്യാമില സ്വാഗതവും തളിപ്പറമ്പ പ്രസ്‌ഫോറം സെക്രട്ടറി രാജേഷ് ബക്കളം നന്ദിയും പറയും.
ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ഡോ. കെ.എസ്. രഞ്ജിത്ത് (ബാങ്കുകള്‍ വഴി വികസനം), മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് വി.യു.മാത്തുക്കുട്ടി (വികസനോന്മുഖ പത്രപ്രവര്‍ത്തനം, 11 വര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ അവലോകനം), മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ സാബു ടി.ജോണ്‍ (വ്യാജ വാര്‍ത്തകള്‍, വസ്തുതാപരിശോധന, സോഷ്യല്‍ മീഡിയയുടെ പങ്ക്) എന്നിവര്‍ ക്ലാസെടുക്കും.
വാര്‍ത്താമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളെക്കുറിച്ച് പി.ഐ.ബി അസി. ഡയരക്ടര്‍ എസ്.എസ്.ലക്ഷ്മിപ്രിയ സംസാരിക്കും.
കേന്ദ്രസര്‍ക്കാരിന്റെ്‌റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ശില്പശാലയുടെ ഭാഗ മായാണ് തളിപ്പറമ്പിലും പരിപാടി സംഘടിപ്പിക്കുന്നത്.
തളിപ്പറമ്പിലും പരി സര പ്രദേശത്തുമുള്ള മാധ്യമപ്രവര്‍ത്തകരും സര്‍സയ്യിദ് കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
