ഈ പിലാത്തറ എന്താപ്പാ ഇങ്ങനെ ആയത്–
പിലാത്തറ: നിയന്ത്രണങ്ങള്‍ പാലിക്കാതെ തലങ്ങും വിലങ്ങുമായുള്ള വാഹനങ്ങള്‍ പിലാത്തറയില്‍ ഗതാഗതത്തിന് തടസ്സമാകുന്നു.
ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടാത്ത ടൗണില്‍ ബസ്സുകളുടെ മത്സരവും അപകട ഭീഷണിയായി.
പിലാത്തറ ജംഗ്ഷനില്‍ നിന്ന് മാതമംഗലം, പഴയങ്ങാടി ഭാഗങ്ങളിലേക്കുള്ള റോഡുകളിലാണ് നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.
അശ്രദ്ധമായുള്ള വാഹന പാര്‍ക്കിംഗ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ദേശീയപാത വികസന പ്രവൃത്തി നടക്കുന്നതിനാല്‍ ആ ഭാഗത്ത് നിര്‍ത്തിയിടാറുള്ള വാഹനങ്ങളും പുതിയ പാര്‍ക്കിംഗ് ഇടം തേടേണ്ടുന്ന അവസ്ഥയാണ്.
അത്തരത്തില്‍ മാതമംഗലം റോഡില്‍ എസ്.ബി.ഐ.വരെ ഇരുഭാഗത്തും നിര്‍ത്തിയിട്ട വാഹനനിരയാണ്.
ഈയവസരത്തില്‍ മാതമംഗലം ഭാഗത്തു നിന്നുള്ള ബസ്സുകളുടെ മത്സര ഓട്ടവും പ്രശ്നമാണ്. പലപ്പോഴും ഉരസിയും റോഡില്‍ നിര്‍ത്തിയിട്ടും ഇവര്‍ കലഹിക്കുന്നു.
വ്യാഴാഴ്ച സ്റ്റാന്റില്‍ നിന്ന് രണ്ട് സ്വകാര്യ ബസ്സുകള്‍ മത്സരിച്ചോടിച്ചിറങ്ങിയപ്പോള് തമ്മില്‍ ഉരസുകയും ജീവനക്കാര്‍
തമ്മിലുള്ള ബഹളവും കാരണം ടൗണില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ച അവസ്ഥയുണ്ടായി.
പോലീസിന്റെ സാന്നിധ്യമില്ലാത്തതാണ് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.