ന്നാ നിന്റെ നടുവൊടിയട്ടെ എന്ന് ദേശീയപാത അധികൃതര്‍-

തളിപ്പറമ്പ്: ദേശീയപാതയില്‍ പൂക്കോത്ത്‌നട ബൈപ്പാസ് റോഡരികില്‍ അപകടക്കുഴി.

തിരക്കേറിയ ഈ റോഡിലെ നടപ്പാതയിലാണ് സ്ലാബ് തകര്‍ന്ന് ഓവുചാലില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്.

രാത്രിയില്‍ പലരും കുഴിയില്‍ വീണ് പരിക്ക് പറ്റുന്നത് നിത്യസംഭവമായിരിക്കയാണ്.

തകര്‍ന്ന സ്ലാബ് അടിയന്തിരമായി പുന:സ്ഥാപിക്കാത്തപക്ഷം കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീണ് നടുവൊടിയുമെന്ന കാര്യം തീര്‍ച്ചയാണ്.

ദേശീയപാത അധികൃതരുടെ അധീനതയിലുള്ള റോഡരികിലുള്ള പല സ്ലാബുകളും ഇത്തരത്തില്‍ അപകടാവസ്ഥയിലാണ്.