പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കാന്‍ തളിപ്പറമ്പ് നഗരസഭ ക്യാമ്പയിന്‍ നടത്തും-

തളിപ്പറമ്പ്: നഗരസഭാ പരിധിയില്‍ നിന്നുള്ള മുഴുവന്‍ സ്ഥാപനങ്ങളില്‍നിന്നും ഹരിതകര്‍മ്മസേന മുഖേന മാലിന്യം ശേഖരിക്കുന്നതിനും

ബദല്‍ ഉല്‍പ്പന്ന മേള മാര്‍ച്ച് 6, 7 തീയതികളില്‍ നടത്തുവാനും ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കാനും

എല്ലാ കടകളിലും പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് സ്റ്റിക്കര്‍ പതിക്കാനും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മോണിറ്ററിംങ് കമ്മിറ്റി രൂപീകരിക്കാനും

നഗരസഭയും ശുചിത്വമിഷനും വ്യാപാരി പ്രതിനികളുടെയും നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ചു.

സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി പി മുഹമ്മദ് നിസാര്‍, കെ.നബീസാബീവി, കൗണ്‍സിലര്‍ കെ.എം.ലത്തീഫ്, ഹരിതകര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍ പി.പി.സുകുമാരന്‍, കെ.എസ്.റിയാസ്, വി.താജുദീന്‍(വ്യാപാരി വ്യവസായി ഏകോപന സമിതി),

കെ.വി.മനോഹരന്‍, സജി പി ജോസഫ്. (വ്യാപാരി വ്യവസായി സമിതി), ഹരിത കര്‍മ്മ സേന പ്രതിനിധി ഫഹദ് മുഹമ്മദ്, മെമ്പര്‍ സെക്രട്ടറി വി.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

നഗരസഭാ സിക്രട്ടറി എം.എസ്. ശ്രീരാഗ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുസത്താര്‍ നന്ദിയും പറഞ്ഞു.