പ്ലാസ്റ്റിക് സര്‍ജറി ഒ.പി ഏപ്രില്‍ 4 തിങ്കളാഴ്ച മുതല്‍–കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒ.പി തിങ്കളാ ഴ്ച (04.04.2022) മുതല്‍ ആരംഭിക്കും.

സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ദ പ്ലാസ്റ്റിക്ക് സര്‍ജ്ജനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ: സി.പി സാബു പരിയാരത്ത് ചുമതലയേറ്റ സാഹഹര്യത്തിലാണ് പുതിയ തീരുമാനം.

ആശുപത്രിയിലെ രണ്ടാം നിലയിലുള്ള ജനറല്‍ സര്‍ജറി ഒ.പിക്ക് സമീപത്തായാണ് പ്ലാസ്റ്റിക് സര്‍ജറി ഒ.പിയും സജ്ജീകരി ച്ചിരിക്കുന്നത്.

തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഡോക്ടറൂടെ സേവനം ഒ.പി യില്‍ ലഭ്യമാവുക. മറ്റ് ദിവസങ്ങളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസും ശസ്ത്രക്രിയയും നടക്കും.

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നേരത്തേ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ചിരുന്നു.

ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന പരിഗണന പ്രത്യേകമായി നല്‍കിക്കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം ഉടന്‍ കൈക്കൊണ്ടത്.

തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പിന്നാലെ ഡോക്ടറുടെ സേവനവും സര്‍ക്കാര്‍ ലഭ്യമാക്കി. നിലവില്‍ ചുമതലയേറ്റ ഡോക്ടര്‍ക്ക് പുറമേ ഒരു ഡോക്ടറുടെ സേവനം കുടി സമീപഭാവിയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ലഭിക്കും.

ഇതിനായുള്ള തസ്തികമാറ്റവും സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമാണ്. മാത്രമല്ല, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ: കെ അജയകുമാര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗ ത്തിലെ സംസ്ഥാനത്തെ സീനിയറായ പ്രൊഫസറാണ്.

വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്കുപറ്റി ചികിത്സ തേടിയെത്തുന്നവരില്‍ നിരവധി പ്പേര്‍ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്.

അവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങള്‍ പുനഃസ്ഥാപി ക്കുന്നതിന് പ്രധാനമാണ്.

ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിക്ക് കൂടിയാണ് പരിയാരത്ത് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിക്കുന്നതോടെ മാറ്റം വരുന്നത്.

ഇതോടെ, പ്ലാസ്റ്റിക്ക് സര്‍ജറി ചികിത്സ കടം കയറാതെ സാധാര ണക്കാര്‍ക്കും ലഭ്യമാകുന്ന സ്ഥിതിയുണ്ടാകുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ പി.ജി

ഴ്‌സുകള്‍ ആരംഭിക്കുക എന്നതാണ് മുന്നിലുള്ള അടുത്ത ലക്ഷ്യമെന്ന് പ്രിന്‍സിപ്പാള്‍ ഡോ: കെ.അജയകുമാര്‍ അറിയിച്ചു.