പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറിയിലെ അറക്കപ്പൊടിക്ക് തീപിടിച്ചു.

കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിന് സമീപം തീയ്യന്നൂര്‍റോഡില്‍ പ്രവര്‍ത്തിക്കുന്ന ബക്കളം മടയിച്ചാല്‍ സ്വദേശി ഗോരുലത്തില്‍ ഗോപകുമാറിന്റെ ഉടമസ്ഥതിയിലുള്ള എം.എസ്.വുഡ് വര്‍കസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രി 8.45 ന് തീപിടിച്ചത്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് എ.എസ്.ടി.ഒ ടി.വി.പ്രകാശന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് തീകെടുത്തി അപകടം ഒഴിവാക്കിയത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.വി.രാജീവന്‍, കെ.സുധീഷ്, കെ.പി.അര്‍ജുനന്‍, ഹോം ഗാര്‍ഡുമാരായ ഭാസ്‌ക്കരന്‍, അനൂപ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.