പ്രകൃതിവിരുദ്ധം, അക്കാളത്ത് മുസ്തഫക്ക് 5 വര്‍ഷം കഠിനതടവും 21,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് അഞ്ച് വര്‍ഷം കഠിനതടവും 21,000 രൂപ പിഴയും ശിക്ഷ.
എടാട്ട് ജുമാ മസ്ജിദിന് പിറകില്‍ താമസിക്കുന്ന പെരുമ്പയിലെ പഴയ എക്‌സൈസ് ഓഫീസിന് സമീപത്തെ അക്കാളത്ത് ഹൗസില്‍ എ.മുസ്തഫയെയാണ്(53) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2020 മാര്‍ച്ച് 14 ന് നാലരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഈ ദിവസം കൂടാതെ മറ്റ് ദിവസങ്ങളിലും പീഡനം ആവര്‍ത്തിച്ചുവെന്നും പരാതിയുണ്ട്.
അന്നത്തെ പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ പി.ബാബുമോനാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
