ബസില്‍ അതിക്രമം ബാങ്ക് ജീവനക്കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.
തളിപ്പറമ്പ്: ബസില്‍ വെച്ച് പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ മാറിടത്തില്‍ പിടിച്ചും ശരീരത്തില്‍ സ്പര്‍ശിച്ചും ലൈംഗികാതിക്രമം നടത്തിയ ബാങ്ക് ജീവനക്കാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.

ആലക്കോട്ടെ കുണ്ടുകുളങ്ങര വീട്ടില്‍ കെ.കെ.ജോസ്(57)നെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഒടുവള്ളിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന നീലാംബരി ബസില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.
ബസില്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കവെയാണ് ജോസ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തളിപ്പറമ്പ് മന്നയിലെ കാത്തലിക് സിറിയന്‍ ബേങ്ക് ജീവനക്കാരനാണ് ജോസ്.
