ഭാസ്‌ക്കരന്‍ 90 വര്‍ഷം ജയിലിനുള്ളില്‍-സമാനതകളില്ലാത്ത ലൈംഗികവൈകൃതം.

തളിപ്പറമ്പ്: മാനസിക വളര്‍ച്ചയില്ലാത്ത 17 കാരനെ മൂന്ന് വര്‍ഷക്കാലം ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ ഏമ്പേറ്റിലെ സി.ഭാസ്‌ക്കരന്‍ എന്ന 68 കാരനെ 90 വര്‍ഷത്തേക്ക് കഠിനതടവിന് വിധിക്കുമ്പോള്‍ ചെയ്ത കുറ്റത്തിന്റെ തീവ്രത തന്നെയാണ് വെളിവാക്കപ്പെടുന്നത്.

2017 ല്‍ 9-ാം ക്ലാസില്‍ പഠിക്കവെ കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി ലിംഗം വലിക്കുകയും പ്രതിയുടെ വായിലിട്ട് ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

2020 സെപ്തംബര്‍ മാസം വരെ ഭാസ്‌ക്കരന്‍ തന്റെ രതിവൈകൃതം തുടര്‍ന്നതായി കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 90 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

68 വയസുകാരനായ പ്രതി കോടതി വിധി പ്രകാരം മരണംവരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും.