ഷിജുവിന്റെ പേരില്‍ പിന്നെയും പോക്‌സോ.–സമരകോലാഹലങ്ങള്‍ വെറുതെയായി.

തളിപ്പറമ്പ്: പണിമുടക്കിനും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ തവക്കല്‍ ബസ് കണ്ടക്ടര്‍ പി.ആര്‍.ഷിജുവിനെതിരെ(34) വീണ്ടും തളിപ്പറമ്പ് പോലീസ് ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

നവംബര്‍-24 ന് രണ്ടുദിവസം മുമ്പ് തവക്കല്‍ ബസില്‍ വെച്ചുതന്നെ മറ്റൊരു പെണ്‍കുട്ടിയെ ഷിജു പീഡിപ്പിച്ചതായാണ് പരാതി.

നവംബര്‍-24 ന് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു.

24 ന് രാവിലെ സ്‌ക്കൂളിലേക്ക് വരുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്ത ഷിജു റിമാന്‍ഡിലാണ്.

ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന തവക്കല്‍ ബസിലെ കണ്ടക്ടറാണ് ഷിജു.

ഷിജുവിന്റെ അറസ്റ്റ് കള്ളപ്പരാതിയുടെ പേരിലാണെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ ഇന്നലെ പണിമുടക്കിയിരുന്നു.