പ്രതി കോടതിയില്‍ ബോധം കെട്ടുവീണു-പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ജിതീഷ്.

തളിപ്പറമ്പ്: തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍ കേസിലെ പ്രതി ജിതീഷ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചതോടെ കോടതിമുറിയില്‍ ബോധംകെട്ടുവീണു.

ഉടന്‍ പോലീസില്‍ വിവരമറിയിച്ച് പോലീസ് ജീപ്പില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.

അവിടെ നിന്നും ബോധം വരാത്തതിതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു.

പ്രതി വിഷം കഴിച്ചതായി സംശയിച്ച് രക്തപരിശോധന നടത്തിയെങ്കിലും പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ബോധ്യമായി.

വൈകുന്നേരം അഞ്ചോടെയാണ് പ്രതിയെ തിരികെ കോടതിയിലെത്തിച്ചത്.

അതിന് ശേഷമാണ് കോടതി കേസില്‍ ശിക്ഷ പ്രഖ്യാപിച്ചത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചതിന് 2022 ജൂണ്‍-22 ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം അതേ പെണ്‍കുട്ടിയെ ഒക്ടോബര്‍ 27 ന് വീണ്ടും പീഡിപ്പിക്കാനെത്തിയതിനും ഇയാളുടെ പേരില്‍ കേസുണ്ട്.

ജൂണ്‍-22 ന് ഇതേ പെണ്‍കുട്ടിയെ ജിതീഷ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ ജിതീഷിനെയും പെണ്‍കുട്ടിയേയും 27 ന് തളിപ്പറമ്പ് പോലീസ് ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരവെ ഈറോഡില്‍ വെച്ചാണ് പിടികൂടിയത്.