ജിന്ന് മന്ത്രവാദി ഇബ്രാഹിമിന് 52 വര്‍ഷം ജയില്‍.
തളിപ്പറമ്പ്: മൂത്തുമ്മയുടെ ജിന്ന് ബാധ ഒഴിപ്പിക്കാനെത്തി 16 കാരിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയ മന്ത്രവാദിക്ക് 52 വര്‍ഷം കഠിനതടവും3.25 ലക്ഷം രൂപ പിഴയും ശിക്ഷ.
തളിപ്പറമ്പ് ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍ ടി.എം.പി ഇബ്രാഹിമിനെയാണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2020 സപ്തംബര്‍-9 നാണ് തളിപ്പറമ്പ് പോലീസ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയ ഇബ്രാഹിം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ജിന്ന് ബാധ ഒഴിപ്പിക്കാനായി 77,000 രൂപ വാങ്ങി വഞ്ചിച്ചതിനും പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്ത് അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
തളിപ്പറമ്പ് സി.ഐ ആയിരുന്ന എന്‍.കെ.സത്യനാഥനാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.