പ്രകൃതിവിരുദ്ധ പീഡനം-രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിമാര്‍ക്കെതിരെ കേസ്. ഒരാള്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിമാരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് പോക്‌സോ കേസെടുത്തു.
കേസിലെ ഒന്നാംപ്രതി മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടെറി സി.രമേശനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
കേസിലെ രണ്ടാംപ്രതിമുയ്യം ബ്രാഞ്ച് സെക്രട്ടെറി അനീഷ് പോലീസിന്റെ വലയിലായതായാണ് വിവരം.
കഴിഞ്ഞ 3 വര്‍ഷമായി 17 വയസായ രണ്ട് വിദ്യാര്‍ത്ഥികളെ ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി വരുന്നതായാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.
ഇന്നലെയും ഇക്കൂട്ടത്തിലെ ഒരു വിദ്യാര്‍ത്ഥിയെ രമേശന്‍ പീഡിപ്പിച്ചിരുന്നുവത്രേ.
ഇത് സുഹൃത്തുക്കളോട് പറഞ്ഞത് പ്രകാരം രമേശനെ സൂത്രത്തില്‍ വിളിച്ചുവരുത്തി കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് അനീഷ് രക്ഷപ്പെടുകയായിരുന്നു. 2022 മുതല്‍ തന്നെ രമേശന്‍ ഒരു വിദ്യാര്‍ത്ഥിലെ പീഡിപ്പിച്ചുവരുന്നതായാണ് വിവരം കൂടാതെ അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ഇരുവരെയും പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടെറിമാരായി തെരഞ്ഞെടുത്തത്.