പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് തടവും പിഴയും, അച്ഛനും അമ്മയും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെവിട്ടു.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് അഞ്ച് വര്‍ഷവും ഒരു മാസവും കഠിനതടവും 21,000 പിഴയും ശിക്ഷ.

മൂന്ന് കൂട്ടുപ്രതികളെ വെറുതെവിട്ടു.

ഉളിക്കല്‍ വട്യാംതോടിലെ തെരുവപ്പുഴ വീട്ടില്‍ സോണി ജേക്കബ്ബിനെയാണ്(41) തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

രണ്ടാംപ്രതിയും സോണിയുടെ പിതാവുമായ ജേക്കബ് ജോണ്‍ എന്ന ജോണി(67), മാതാവ് അന്നമ്മ ജേക്കബ് എന്ന വല്‍സല(66), വയത്തൂരിലെ കൈപ്പച്ചേരി വീട്ടില്‍ കെ.എ.ചന്ദ്രന്‍(53) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

2024 ജനുവരി 5 ന് രാത്രി 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുടിയാന്‍മല പോലീസ് സ്‌റ്റേഷനിലെ അന്നത്തെ സീനിയര്‍ സി.പി.ഒ പി.പുഷ്പയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

എസ്.ഐ കെ.സുരേഷ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

പ്രേസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.