നാടോടിബാലികയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 8 വര്‍ഷം കഠിനതടവും ഒരു ലക്ഷം രുപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: രക്ഷകര്‍ത്താക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഏഴുവയസുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 8 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

പയ്യന്നൂര്‍ കേളോത്തെ വടക്കേവീട്ടില്‍ പി.ടി.ബേബിരാജിനയൊണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

2018 മെയ്-9 ന് പുലര്‍ച്ചെ 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പയ്യന്നൂര്‍ നഗരസഭയുടെ വാഹനപാര്‍ക്കിംഗ് ഷെഡ്ഡിനകത്ത് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് കെ.എല്‍-59 ആര്‍-9184 ബുള്ളറ്റ് ബൈക്കിലെത്തിയ ബേബിരാജ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

അന്നത്തെ പയ്യന്നൂര്‍ എസ്.ഐ കെ.പി.ഷൈന്‍ എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.എച്ച്.ഒ എം.പി.ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എസ്.എച്ച്.ഒ കെ.വിനോദ്കുമാറാണ് തുടരന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.