തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ്(47)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്തത്.

ഡിസംബര്‍-22 ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്.

കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.

പോലീസ് കസ്റ്റഡിയിലെടുത്ത പ്രദീപന് ബോധക്ഷയം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.