വഴിചോദിച്ചെത്തി 10 വയസുകാരിക്ക് നേരെ അതിക്രമം-പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വഴി ചോദിച്ച് ചെന്ന് 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.

കുപ്പം തുന്തക്കാച്ചി പുതിയപുരയില്‍ വീട്ടില്‍ ബാദുഷ(29)നെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.

31 ന് വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം.

സര്‍സയ്യിദ് കോളേജിലേക്ക് വഴി ചോദിച്ചെത്തിയ പ്രതി ലൈംഗികമായ ഉദ്ദേശത്തോടെ അതിക്രമം നടത്തിയെന്നാണ് പരാതി.

പ്രതി മാനസികവെല്ലുവിളി നേരിടുന്ന വ്യക്തിയും ചികില്‍സയില്‍ കഴിയുന്നയാളുമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തളിപ്പറമ്പ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.