പോക്‌സോ-മാട്ടൂലിലെ അഷറഫിന് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: കടയിലെത്തിയ 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ.

മാട്ടൂല്‍ സെന്‍ട്രല്‍ യാസീന്‍ റോഡ് പൊന്നന്‍ മുത്താറി വീട്ടില്‍ അഷറഫിനെയാണ് (44) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2021 നവംബര്‍ 9-നായിരുന്നു കേസിനാസ്പദമായ സംഭവം.

രാത്രി ഏഴോടെ സാധനം വാങ്ങാനെത്തിയതായിരുന്നു പെണ്‍കുട്ടി.

അന്നത്തെ പഴയങ്ങാടി സി.ഐ.എം.ഇ.രാജഗോപാലന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

എസ്.ഐ.കെ.ഷാജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.