ഏഴാംക്ലാസുകാരിയെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍.

തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍.

തളിപ്പറമ്പ് പ്ലാത്തോട്ടത്തെ മാണുക്കര പട്ടുവക്കാരന്‍ വീട്ടില്‍ എം.പി.അശോകനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

12 കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞവര്‍ഷം വിഷു കഴിഞ്ഞുള്ള ദിവസവും പിന്നീടും പ്രതിയുടെ വീട്ടില്‍വെച്ച് ഉമ്മവെക്കുകയും

രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത് കഠിനമായ ലൈംഗികാതരിക്രമവും മര്യാദാലംഘനവും നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.