ഊളിമടയിലെ ഊളന്‍മാര്‍ക്ക് 50 വര്‍ഷവും 40 വര്‍ഷവും വീതം തടവും നാലരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഒന്‍പതാം ക്ലാസുകാരിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയ സുഹൃത്തുക്കള്‍ക്ക് 50 വര്‍ഷവും നാല്‍പ്പത് വര്‍ഷവും വീതം കഠിന തടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ.

ആലക്കോട് വെള്ളാട് ഒറ്റത്തൈ ഊളിമടയിലെ കറുത്തേടത്ത് വീട്ടില്‍ കെ.ജി.റിജോ(43), ഊളിമടയിലെ തന്നെ ഊരാളിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ ജോയി എന്ന ഉണ്ണി(34) എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

റിജോവിന് 50 വര്‍ഷവും രണ്ടരലക്ഷം രൂപ പിഴയും ജിതില്‍ ജോയിക്ക് 40 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

2017 ഡിസംബര്‍ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അന്നത്തെ ആലക്കോട് സി.ഐ കെ.ജെ.വിനോയി, എസ്.ഐ നിബിന്‍ ജോയി എന്നിവരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് ഡിവൈ.എസ്.പിയായിരുന്ന ടി.കെ.രത്‌നകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒന്നാംപ്രതി റിജോ മൂന്ന് വകുപ്പുകള്‍ പ്രകാരവും രണ്ടാം പ്രതി ജിതിന്‍ രണ്ട് വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷിക്കപ്പെട്ടത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.