ഏഴും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം-തളിപ്പറമ്പ് മുക്കോല സ്വദേശി പോക്‌സോ പ്രകാരം അറസ്റ്റില്‍.
പഴയങ്ങാടി: പഴം വില്‍പ്പനക്കെത്തി ഏഴും എട്ടും വയസുള്ള പെണ്‍കുട്ടികളെ ഗ്രില്‍സിനുള്ളിലൂടെ കടന്നുപിടിച്ച തളിപ്പറമ്പ് മുക്കോല സ്വദേശിയെ പോക്‌സോ നിയമപ്രകാരം പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
മുക്കോല ഞാറ്റുവയല്‍ കുറ്റ്യേരി വീട്ടില്‍ കെ.അഷറഫ്(48) പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എം.ഇ.രാജഗോപാല്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ(ഏപ്രില്‍-21) ഉച്ചക്കായിരുന്നു സംഭവം.
ഒരു ക്വാര്‍ട്ടേഴിസില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ്
ഉന്തുവണ്ടിയില്‍ പഴം വില്‍പ്പനക്കെത്തിയ ഇയാള്‍ കടന്നുപിടിച്ചത്.
രണ്ട് പെണ്‍കുട്ടികളുടെയും പരാതി പ്രകാരം പഴയങ്ങാടി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെയും ഇയാള്‍ പോക്‌സോ കേസില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മാട്ടൂലില്‍ വിവാഹം കഴിച്ചിരിക്കുന്ന പ്രതി പഴയങ്ങാടി ഭാഗത്താണ് കച്ചവടം നടത്തുന്നത്.
