Skip to content
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവസ്‌ക്കന് മരണംവരെ തടവും പുറമെ, ജീവപര്യന്തവും 1,95,000 രൂപ പിഴയും.
രാമന്തളി കുന്നരുവിലെ തയ്യില്‍ വീട്ടില്‍ ജോര്‍ജ് തയ്യിലിനെയാണ്(61)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്.
2016 ഏപ്രില്‍ 23 നും തുടര്‍ന്ന് നിരവധി തവണയും പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ച് പീഢനം നടത്തുകയായിരുന്നു.
നാല് വകുപ്പുകളിയായി മരണവരെ കഠിനതടവും 1 ലക്ഷം പിഴയും,
ജീവപര്യന്തം തടവും 50,000 പിഴയും,
10 വര്‍ഷം തടവും 25,000 രൂപയും
5 വര്‍ഷം തടവും 20,000 പിഴയുമാണ് ശിക്ഷ.
അന്നത്തെ എസ്.ഐ പി.ബി.സജീവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.